
വെള്ളിയാമറ്റം:വിലക്കയറ്റം കൊണ്ട് ജനജീവിതം ദു:സഹമായ സാഹചര്യത്തിലും അഴിമതിയും, സ്വജനപക്ഷപാതവും, രാഷ്ട്രീയ, ക്രിമിനൽവൽക്കരണവും മുഖമുദ്രയാക്കിയ ഇടതു സർക്കാരിനെതിരെ ബഹുജന പ്രക്ഷോഭത്തിന് കേരളാ കോൺഗ്രസ് നേതൃത്വം നല്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് പറഞ്ഞു.കേരളാ കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിന് 250 രൂപ തറവില നിശ്ചയിച്ച് സംഭരണം നടത്തുമെന്ന എൽ.ഡി.എഫ് പ്രകടനപത്രിക ചവറ്റുകുട്ടയിലെറിഞ്ഞ പിണറായി സർക്കാർ റബ്ബർ കർഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നു. . മറ്റ് നാണ്യവിളകളുടെ കനത്ത വിലയിടിവിലും കർഷകർക്കാശ്വാസം പകരാൻ ഗവൺമെന്റ് തയ്യാറാകുന്നില്ല.
കേരളാ കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റായി ജോസ് മാത്യു വടക്കേമുളഞ്ഞനാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ബാബു മൂഴയിൽ, സജി കോര പാലയ്ക്കത്തൊട്ടിയിൽ, സോമിച്ചൻ പുഞ്ചത്താഴം, മാത്യു, കോട്ടൂർ ജനറൽ സെക്രട്ടറിമാരായി റെജി ജോസഫ് ഓടക്കൽ, ഷാജു തോമസ് കാടങ്കാവിൽ, മാത്യു ജോസഫ് തൊഴുത്തുങ്കൽ, പി.വി രവീന്ദ്രൻ പൊലിമുടിയിൽ മണ്ഡലം ട്രഷറായി പി.വി ജോസ് പൂങ്കുടിയിൽ എന്നിവരെ തെരഞ്ഞെടുത്തു. നിയോജക മണ്ഡലം കമ്മറ്റിയിലേക്ക് എംമോനിച്ചൻ, റെജി ജോസഫ്, ജോസുകുട്ടി ജോസഫ്, ജോയി പൂത്തേട്ട്, ജസ്റ്റിൻ മാത്യു, വി.കെ കൃഷ്ണൻ, ശ്രീമതി മർട്ടിൽ മാത്യു, ജിൻസി സജി, ഷെറിൻ ജസ്റ്റിൻ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് റിട്ടേണിംഗ് ഓഫീസർ ജില്ലാ പഞ്ചായത്തംഗം സി.വി സുനിത നേതൃത്വം നല്കി: