
തൊടുപുഴ: ജില്ലാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് മത്സരത്തിൽ സിക്കോ വഴിത്തല വിജയികളായി.
ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂലമറ്റം സെന്റ്. ജോസഫ് കോളേജിൽ നടത്തിയ സെവെൻസ് ഫുട്‌ബോൾ മത്സരത്തിൽ സിക്കോക്ലബ്,വഴിത്തല ഒന്നാം സ്ഥാനം നേടി.ഓസ്‌കാർ മുട്ടം രണ്ടാം സ്ഥാനവും പ്രണവം ക്ലബ്, ഇടവെട്ടി മൂന്നാമത്തെ സ്ഥാനവും നേടി. സമാപന സമ്മേളനം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘടനംചെയ്തു. . ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം എസ്സ് അദ്ധ്യക്ഷനായിരുന്നു. കൊച്ചു റാണി ജോസ്, ജോമോൻ പുറപ്പുഴ, ജിതിൻ ജോണി,ഫൈസൽ, ഷിജി ജെയിംസ് എന്നിവർ സംസാരിച്ചു.