ഇടുക്കി : ആർ.എസ്.പി. (ലെനിനിസ്റ്റ്)ജില്ലാസെക്രട്ടറിയായി എ.ആർ. രതീഷ് (കോടിക്കുളം) നെ ജില്ലാ നേതൃയോഗംതെരഞ്ഞെടുത്തു. തൊടുപുഴ പെൻഷൻ ഭവനിൽചേർന്ന യോഗത്തിൽസംസ്ഥാന കമ്മിറ്റി അംഗംഎം.എസ്. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും, പെട്രോൾ, ഡീസൽ, പാചകവാതകവില വർദ്ധനവിന് എതിരെയുംജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ പ്രതിഷേധ സംഗമംസംഘടിപ്പിക്കാവാനും തീരുമാനിച്ചു. യോഗത്തിൽജില്ലാസെക്രട്ടറിയേറ്റ്അംഗങ്ങളായവി.ജെജോൺസൺ, ജോർജ്ആന്റണി, സി.കെ. ഗോപാലകൃഷ്ണൻ, ദീപ രാജു, ബിൻസി അനിൽ, മുജീബ് റഹ്മാൻ, ഗീത സനൽ തുടങ്ങിയവർസംസാരിച്ചു. സംസ്ഥാന സമ്മേളനത്തിന് ജില്ലയിൽ നിന്ന് 50 പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗംതീരുമാനിച്ചു.