
വണ്ടിപ്പെരിയാർ : മഞ്ചുമല രാജമുടി ഭാഗത്ത് 3 വയസ് പ്രായമുള്ള പെൺ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വനം വകുപ്പ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് പുള്ളി പുലിയെ ചത്ത നിലയിൽ കണ്ടെത്. തുടർന്ന് തൊഴിലാളികൾ എസ്റ്റേറ്റ് വാച്ചറെ വിവരമറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധ നടത്തി. പ്രദേശത്ത് 2 പുലികളെ കണ്ടതായും . മൂന്ന് മാസങ്ങൾക്ക് മുൻപ് നാലോളം വളർത്തു മൃഗങ്ങളെ പുലി പിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് സ്ഥലത്തെത്തി പുലിയുടെ മൃതദേഹ പരിശോധന നടത്തിയത് ചത്ത പുലിയെ പെരിയാർ ടൈഗർ റിസർവ്വിലെത്തിച്ച് പോസ്റ്റ്‌മോർട്ടനടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.