press

തൊടുപുഴ :ഗവർണറുടെ ജനാധിപത്യ ധ്വംസനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചില മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകനും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ കെ കെ ശിവരാമൻ പറഞ്ഞു. ഏകാധിപതികളെ ചവറ്റുകൊട്ടയിലെറിഞ്ഞതാണ് നാടിന്റെ ചരിത്രമെന്ന് ഓർക്കണമെന്നും ശിവരാമൻ പറഞ്ഞു. ചില മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഗവർണറുടെ നടപടിക്കെതിരെകേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകം സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമൻ. പ്രസ് ക്ലബിൽ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടത്തിയ പ്രകടനത്തിന്‌ശേഷമായിരുന്നുയോഗം.
പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് അഫ്‌സൽ ഇബ്രാഹിം അദ്ധ്യക്ഷനായി. ട്രഷറർ കെ ബി വിൽസൺ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹാരീസ് മുഹമ്മദ്, വിനോദ് കണ്ണോളി, പി കെ എ ലത്തീഫ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം ബാസിത് ഹസൻ, പി പി കബീർ എന്നിവർ സംസാരിച്ചു.