മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ബാബുരാജ് ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിങ് വിഭാഗം
പ്രതിഷേധ പ്രകടനവും ധർണയും നടത്തി. മൂലമറ്റം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി അറക്കുളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് അവസാനിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവർ സമരത്തിൽ പങ്കെടുത്തു. ടൗണിൽ നടന്ന ധർണാ സമരത്തിന് എക്‌സിക്യൂട്ടീവ് എൻജിനിയർ പി.ജെ.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.നോർത്ത് സർക്കിൾ സൂപ്രണ്ടിംങ് എൻജിനിയർ ആർ.സജീഷ് ഉദ്ഘാടനം ചെയ്തു. കെ.ടി.സാജൻ, മുഹമ്മദ് ഷെഫീക്ക്, സഫീർ.എസ്.കരിക്കോട്ട്, എ.ഷെഫീക്, കെ.ആർ.ബിജു, പി.ചന്ദ്രൻ, പ്രശാന്ത്, വി.കെ.ബിജു, ബിനിൽ ശിവൻ, മാത്യുവർക്കി, രതീഷ് ഭാസ്‌കരൻ, പി.ആർ.രജനിത്, നിർമ്മൽടോം, ഗംഗ, ശ്രീകല.എം.ചന്ദ്രൻ, ടി.ആർ.ദീപ, തുടങ്ങിയവർ സംസാരിച്ചു.