malayalam

തൊടുപുഴ: മാതൃഭാഷ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ മലയാള ഭാഷാ വാരാഘോഷം നടത്തി.ഭരണഭാഷ പ്രതിജ്ഞ, കവിത രചന, ഉപന്യാസ രചന, വായന മത്സരം , കൈയ്യെഴുത്ത് മത്സരം , കമ്പ്യൂട്ടിങ് , ക്വിസ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
കവിത രചന , ഉപന്യാസ രചന എന്നിവയിൽ , ലോമമോൾ കെ.ആർ ഒന്നാം സ്ഥാനവും , ഷിജുകുമാർ , പി. ജി, രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും വായനമത്സരത്തിൽ ബിന്ദു.കെ ഒന്നാം സ്ഥാനവും ബിനുവി. ജോസ് രണ്ടാം സ്ഥാനവും നേടി . വിജയികൾക്ക് സമ്മാന വിതരണം നടത്തി .