khra

അടിമാലി: കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ മെമ്പർഷിപ്പ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം അടിമാലി കെഎച്ച്ആർഎ ഹാളിൽ നടന്നു.കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് എം എസ് അജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ എം ഡി സി ചെയർമാൻ സന്തോഷ് പാൽക്കോ സുമ സതീഷിന്(സെൻട്രൽ ബേക്കറി ) മെമ്പർഷിപ്പ് നൽകി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ ജോണി സ്പൂൺ ഹോട്ടൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ കമാൽ മെസ്ബാൻ ഹോട്ടൽ , സേതു മങ്ങാട്ട് , സതീഷ് പി.ഡി. തുടങ്ങിയ ജില്ലാതല നേതാക്കൾ പങ്കെടുത്തു.