ഇടുക്കി: പട്ടികവർഗ വികസന വകുപ്പ് പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടുമായി ചേർന്ന് പട്ടികവർഗക്കാർക്കായി സംഘടിപ്പിക്കുന്ന സ്മാർട്ട് ഫോൺ ഫിലിം മേക്കിംഗ്, സ്‌ക്രീൻ റൈറ്റിംഗ്, സ്‌ക്രീൻ ആ്ര്രകിംഗ്, ഫിലിം അപ്രിസിയേഷൻ കോഴ്‌സുകളിൽ പങ്കെടുക്കാൻ താൽപര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 വയസ്സ് തികഞ്ഞവരും ചലച്ചിത്രമേഖല കരിയറായി മാറ്റാൻ താൽപര്യമുളളവരുമായിരിക്കണം.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണെങ്കിലും അതിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുളളവരെയും പരിഗണിക്കും. ഇംഗ്ലീഷ്/ ഹിന്ദിയിലായിരിക്കും ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. ദ്വിഭാഷിയുടെ സേവനം ലഭിക്കുമെങ്കിലും ഇംഗ്ലീഷ്/ഹിന്ദി ഭാഷയിൽ ക്ലാസ്സുകൾ മനസിലാക്കാൻ സാധിക്കുന്നവരായിരിക്കണം അപേക്ഷകർ. ക്ലാസുകൾ റസിഡൻഷ്യൽ രീതിയിലായിരിക്കും. യാത്രാബത്തഅനുവദിക്കും.
അപേക്ഷകൾ നവംബർ 14 നകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ വകുപ്പിെന്റ വെബ്‌സൈറ്റിലുളള www.stddonline.in/course_training/ എന്ന ലിങ്ക് മുഖേന ഓൺലൈനായോ സമർപ്പിക്കാം. . ക്ലാസുകൾ എറണാകുളം ട്രൈബൽ കോംപ്ലക്‌സിലാണ് സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712303229. ഇ-മെയിൽ: keralatribes@gmail.com