കരിമണ്ണൂർ : ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വ്യക്തിഗത ആസ്തികളായ കോഴിക്കൂട്, ആട്ടിൻ കൂട്, തൊഴുത്ത്, അസോള ടാങ്ക്,സോക്പിറ്റ്, നടേപ്പ് കമ്പോസ്റ്റ് , കമ്പോസ്റ്റ് പിറ്റ് , കുളം, തീറ്റപ്പുൽ കൃഷി, കിണർ, കിണർ റീചാർജിങ്ങ് എന്നിവ ചെയ്യുന്നതിന് സാധിക്കുന്നതാണ്. ആവശ്യമുള്ളവർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.