തൊടുപുഴ: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ കരട് വോട്ടർ പട്ടികകളുടെ പ്രകാശനം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. വോട്ടർ പട്ടികകളുടെ പ്രകാശനം ജനകീയ സാന്നിദ്ധ്യത്തിൽ പ്രസിദ്ധീകരിക്കണമെന്ന ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായുള്ള ചടങ്ങിൽ തൊടുപുഴ തഹസീൽദാർ എം .അനിൽകുമാർ അബ്ദുൽ കലാം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന 98,99 എന്നീ ബൂത്തുകളിലെ ബി എൽ ഓ മാർക്ക് കരട് വോട്ടർ പട്ടിക കൈമാറി പ്രകാശന കർമ്മം നിർവഹിക്കും. ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പൊതു ജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് തൊടുപുഴ തഹസിൽദാർ അഭ്യർത്ഥിച്ചു.