പീരുമേട്: ഓൺ ലൈൻ വ്യാപാരങ്ങൾ വർദ്ധിക്കുന്നതുമൂലം ചെറുകിട കച്ചവടക്കാർ വൻ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട് ബ്ലോക്ക് സമ്മളനം അഭിപ്രായപ്പെട്ടു. .ജില്ലാ പ്രസിഡന്റ് സണ്ണി പയ്യംപള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊവിഡിന് ശേഷം യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ബ്ലോക്ക് സമ്മേളനങ്ങൾ തുടങ്ങിയത്. ബ്ലോക്ക് പ്രസിഡന്റ് ടി ജെ മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി സെബാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്ത് പറമ്പിൽ , കെ ആർ വിനോദ് , പീരുമേട് യൂണിറ്റ് പ്രസിഡന്റ് വൃന്ദാവനംചന്ദ്രശേഖരൻ ,എം.റ്റി. അനിൽകുമാർ എന്നിവർ സംസാരിച്ചു.