പീരുമേട്:ശബരിമല മണ്ഡല കാലം ആരംഭിക്കുന്നതോടെ മോട്ടോർ വാഹന വകുപ്പ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും വാഹനാപക ടങ്ങൾ പെരുകുന്നു. മുണ്ടക്കയം മുതൽ കുമളി വരെയുള്ള ദേശീയ പാതയിൽ വാഹന അപകടം പതിവായി. വണ്ടിപ്പെരിയാറിൽ തിങ്കളാഴ്ച ഉണ്ടായ രണ്ട് വാഹന അപകടങ്ങളിൽനിരവധി പേർക്ക് പരിക്കേറ്റു.ഇന്നലെ പെരുവന്താനം ചുഴിപ്പിൽ കാറപകടം ഉണ്ടായി. രണ്ടാഴ്ചയ്ക്കു മുമ്പ് ഇവിടെ ഉണ്ടായ വാഹന അപകടത്തിൽ ഒരു സ്ത്രീ മരണമടഞ്ഞിരുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് പുല്ലു പാറയിലുണ്ടായ വാഹന അപകടത്തിൽ ഒരു വിദ്യാർത്ഥി മരണമടഞ്ഞു. കഴിഞ്ഞ മാസംചോറ്റു പാറയിലും വണ്ടിപ്പെരിയാറിലും ഉണ്ടായ വിവിധവാഹന അപകടങ്ങളിൽ50 ഓളം പേർക്ക് പരിക്കേറ്റിരുന്നു. രണ്ടു മാസത്തിനുള്ളിൽ30ൽ അധികം വാഹന അപകടങ്ങളും രണ്ട് ജീവനും വാഹന അപകടങ്ങളിൽ നഷ്ടമാകുന്ന അവസ്ഥയുണ്ടായി . മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ ചെങ്കുത്തായ കയറ്റവും കുത്തനെ ഉള്ള ഇറക്കവും, മൂടൽ മഞ്ഞും അപകടം വർദ്ധിക്കാനിടയാകുന്നു. ഇവിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കൂടുതലും കാർ അപകടങ്ങളാണ്.ഡ്രൈവർമാർക്ക് പരിചയമില്ലാത്ത റോഡും പ്രദേശങ്ങളും അപകടം വർദ്ധിക്കാൻ ഇടയാകുന്നു. കുട്ടിക്കാനം മുതൽ കുമളി വരെയും, ഏലപ്പാറ കട്ടപ്പന വരെയും കൊടും വളവുകളും കുത്തനെയുള്ള ഇറക്കവും പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്ത ഡ്രൈവർമാരും അപകടം വർദ്ധിക്കാൻ ഇടയാകുന്നു. ഇത് നിയന്ത്രിക്കുവാൻ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. പലപ്പോഴും മൂടൽമഞ്ഞും അപകടത്തിന് ഇടയാക്കുന്നുണ്ട്. കാറപകടമാണ് ഇവിടെ കൂടുതലായി ഉണ്ടാകുന്നത്. പലപ്പോഴും വാഹനങ്ങൾ തലകീഴായി മറിഞ്ഞു റോഡിൽ തന്നെ മറിഞ്ഞു കിടക്കുന്നതും കാണാനാകും. ശബരിമല മണ്ഡല കാലമാകുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന തിരക്കുകൂടി വർദ്ധിക്കുമ്പോൾ അപകട സാദ്ധ്യത ഏറെയാണ്.