തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റേയും സാക്ഷരതാമിഷന്റേയുംസംയുക്താഭിമുഖ്യത്തിൽ ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച സെമിനാർസംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് എൻ.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്. ട്രീസജോസ്ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാക്ഷരതാമിഷൻ തുല്യതാപഠിതാക്കളെ ആദരിച്ചു. ബ്ളോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഗ്ലോറി.കെ.എ. പൗലോസ്, മാർട്ടിൻജോസഫ്, ലാലിജോയി ഭരണസമിതിയംഗങ്ങളായ സുനി സാബു, എ.ജയൻ എന്നിവർ സംസാരിച്ചു. പുതിയകാലത്ത്'വായനശാലയുടെ പ്രസക്തി' എന്ന വിഷയത്തിൽ അജയ്‌വേണു, പെരിങ്ങാശ്ശേരി'മലയാളഭാഷയുടെസാംസ്‌ക്കാരിക മന:ശാസ്ത്രം' എന്ന വിഷയത്തിൽ വിവീഷ് .വി.റോഡഡന്റ്എന്നിവർ ക്ലാസുകൾ നയിച്ചു.