മണക്കാട് : റബ്ബർ ഉല്പാദക സംഘത്തിന്റെ പൊതുയോഗവും കർഷക കൂട്ടായ്മയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് മണക്കാട് സഹകരണബാങ്ക് ഹാളിൽ നടക്കും. . ആർ.പി.എസ് പ്രസിഡന്റ് വി.ആർ. പങ്കജാക്ഷന്റെ അദ്ധ്യക്ഷതയിൽ നടക്കുന്നയോഗത്തിൽ വില സ്ഥിരത സബ്‌സിഡിക്കുള്ള പുതിയ രജിസ്‌ട്രേഷൻ, നിലവിലെ രജിസ്‌ട്രേഷൻ പുതുക്കൽ, റബ്ബർബോർഡിന്റെ വിവിധ പദ്ധതികൾ എന്നിവയെപ്പറ്റി റബ്ബർബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ ഷാജു വി.പോൾ ഫീൽഡ് ഓഫീസർ സാലി എന്നിവർ സംസാരിക്കും.