അടിമാലി: സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുനാളും സുനോറോ വണക്കവും 12 മുതൽ 14 വരെ നടക്കും. 12ന് രാവിലെ 7.30ന് ഐസക്ക് എബ്രാഹം കോറെപ്പിസ്‌കോപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ അഞ്ചിന്മേൽ കുർബാന, തുടർന്ന് കൊടിയേറ്റ്.
13ന് രാവിലെ ആറ് മണിക്ക് തിമോത്തിയോസ് മെത്രാപ്പോലിത്തായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.
വൈകുനേരം ഹൈറേഞ്ച് മെത്രാപ്പോലീത്ത അത്താനാസിയോസ് മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ സന്ധ്യാപ്രാർത്ഥനയും തുടർന്ന് പ്രദക്ഷിണവും. 14ന് ഉച്ചയ്ക്ക് 12 ന് പ്രദക്ഷണം, നേർച്ച സദ്യ. കൊടിയിറക്ക് എന്നിവ വാർഷിക പെരുനാളിന്റെ ഭാഗമായി നടക്കുമെന്ന് കോറെപ്പിസ്‌കോപ്പ എൽദോസ് കൂറ്റപ്പാല അറിയിച്ചു.ഫാ.ബിനു.വി.ബേബി, വർക്കി പി.എം, എം.ഇ.ബേബി, ടൈറ്റസ് കെ. എബ്രഹാം എൽദോസ് എം.സി. എന്നിവർ അറിയിച്ചു.