
ഇടവെട്ടി: കല്ലാനിക്കൽ സെന്റ് ജോർജ്ജ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്ക് പ്രചോദനമായി 'കേരള ഷെർലോക്ക് ഹോംസ്' എന്നറിയപ്പെടുന്ന പ്രശസ്ത കുറ്റാന്വോഷകൻ കെ ജി സൈമൺ എത്തി. സ്‌കൂൾ മൈതാനത്ത് മൂന്ന് മാസത്തോളം പരിശീലനം നടത്തി കേരളപൊലീസ് റാങ്ക് പട്ടിക വരാൻ കാത്തിരിക്കുന്ന 102 പേരെ പ്രശസ്തിഫലകം നൽകി അഭിനന്ദിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി.35 വർഷത്തെ പൊലീസ് ജീവിതത്തിനിടെ, 52 കേസുകളുടെ ചുരുളഴിച്ച കുറ്റാന്വേഷകൻ റിട്ട എസ്. പി കെ ജി സൈമൺ മുഖ്യപ്രഭാഷണം നടത്തി. 'നിരീക്ഷണമാണ് ഒരാൾക്കുവേണ്ട ഏറ്റവും പ്രധാന ഗുണം.അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. വിദ്യർത്ഥി കാലം മുതൽക്കെ പുലർത്തിപ്പോന്ന അച്ചടക്കവും, കൃത്യനിഷ്ടയുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും അദ്ധ്യാപകരുടെയും ചോദ്യങ്ങൾക്ക് മറുപടിയും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് കൊടകല്ലിൽ അദ്ധ്യക്ഷനായിരുന്നു. .
പഞ്ചായത്ത് പ്രസിഡന്റ്ഷീജ നൗഷാദ് സമ്മാനങ്ങൾ വിതരണം ചെയ്തു . പരിശീലകൻ നിസാമുദീൻ ജബ്ബാർ. വാർഡ് മെമ്പർ മോളി ബൈജു, പി.റ്റി.എപ്രസിഡന്റ് ജോസഫ് മാർട്ടിൻ, എം.പി.റ്റി.എ പ്രസിഡന്റ് ബിൻസി മാർട്ടിൻ, അദ്ധ്യാപിക റെൻസി ജോൺസൻ, ബാദുഷ കെ എസ്, വിദ്യാർഥികളായ ലെയ പോൾ, ബ്രിന്ദ എന്നിവർ പ്രസംഗിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു സ്വാഗതവും, ഹെഡ്മിസ്‌ട്രെസ് വിൽസി ജോസഫ് നന്ദിയും പറഞ്ഞു.