
തൊടുപുഴ: ബ്രാഹ്മിൻസ് ഗ്രൂപ്പും മിന്നൽ സൈക്കിൾസും സംയുക്തമായി യാത്രാക്ലേശം അനുഭവിക്കുന്ന നിർധനരായ 13 കുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. തൊടുപുഴ മിന്നൽ സൈക്കിൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായിരുന്നു. സിനിമാതാരം നീതപിള്ള താക്കോൽ കൈമാറി. ഇടുക്കി ആർ. ടി. ഒ നസ്സീർ പടിഞ്ഞാറേക്കരയുടെ നിർദ്ദേശപ്രകാരം പങ്കെടുത്ത എല്ലാവിദ്യാർത്ഥികൾക്കും ഹെൽമറ്റ് തൊടുപുഴ ജെ. സി. ഐ ഗ്രാന്റ് സ്‌പോൺസർ ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി, കൗൺസിലർമാരായ ഷീൻ വർഗീസ്, ബിന്ദു പദ്മകുമാർ, സജ്മി ഷിംനാസ്. തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരഷോത്തമൻ, ബ്രാഹ്മിൻസ് ഗ്രൂപ്പ് മാനേജർ അനൂപ് കരീം, തൊടുപുഴ മർച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ്, സെക്രട്ടറി ജോഷി ജോർജ്, സി. യു. സരിൻ , വിനോദ് കണ്ണോളിൽ, ടി. സി രാജു, ഷിജി ജെയിംസ്, ജയറാം എം. പി , അനിൽകുമാർ, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.മർച്ചന്റ്‌സ് യൂത്ത്‌വിംഗ് വർക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് സ്വാഗതവും മിന്നൽ ഗ്രൂപ്പ് ഡയറ്ര്രകർ ഷിജു നന്ദിയും പറഞ്ഞു.