വോട്ടെടുപ്പ് രാവിലെ 7 മുതൽ

ഇടുക്കി : ജില്ലയിൽ ഒരു ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനിലേയ്ക്കും മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കും ഇന്ന് ഉപതിരഞ്ഞെപ്പ് നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമപഞ്ചായത്ത് വാർഡ് 10തൊട്ടിക്കാനം, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 18 പൊന്നെടുത്താൻ, കരുണാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 16 കുഴിക്കണ്ടം എന്നീ പഞ്ചായത്തുകളിലെ ഉപതിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. വോട്ടെടുപ്പ് സമയം ഇന്ന് രാവിലെ 7മുതൽ വൈകിട്ട് 6വരെയാണെന്നും വോട്ടെണ്ണൽ നവംബർ 10 ന് രാവിലെ 10ന് ആരംഭിക്കുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ ഷീബ ജോർജ് അറിയിച്ചു.