തൊടുപുഴ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം അടിച്ചത് കദളിക്കാട് സ്വദേശിയായ എൽ.ഐ.സി ഏജന്റിന്. 75 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം. തൊടുപുഴയിലെ ലോട്ടറി ഏജന്റായ രമണി വിജയന്റെ കടയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷമായി ലോട്ടറി എടുത്തിരുന്ന മടക്കത്താനം സ്വദേശിയായ ഹുസൈൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കദളിക്കാട് കാവന ഭാഗത്ത് താമസക്കാരനായ എൽ.ഐ.സി ഏജന്റാണ് സമ്മാനാർഹനായത്. ഹുസൈന്റെ കൈയിൽ നിന്ന് സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ആളായിരുന്നു ഇദ്ദേഹം. പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഭാഗ്യശാലി ആഗ്രഹിക്കുന്നില്ലെന്ന് ലോട്ടറി ഏജന്റ് അറിയിച്ചു.