തൊടുപുഴ: നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ലെൻസ്‌ഫെഡ് ജില്ലാ സമിതിതൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം ഈ മേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. വീടുകളുടെ നിർമ്മാണം പ്രതിസന്ധിയിലായതോടെ സാധാരണക്കാരെയും ഇതു ബാധിച്ചു കഴിഞ്ഞു. പെട്രോൾ. ഡീസൽ വില വർദ്ധനയും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു. നിർമ്മാണ മേഖലയുടെ തകർച്ച സംസ്ഥാനത്തെ വികസനത്തെയും ബാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ധർണ ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. .ഭാരവാഹികളായ ബിജോ മുരളി, കെ.ജി. സുരേഷ് കുമാർ, എം.ആർ. രാജീവ്, പി.എസ്. രാജേഷ്‌കുമാർ, എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു