തൊടുപുഴ- തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്‌ഠകളായ നാഗരാജാവും നാഗയക്ഷിയും കുടികൊള്ളുന്ന സർപ്പകാവിൽ തുലാമാസത്തിലെ ആയില്യം പൂജ 16 ന് നടക്കും. പാമ്പുമേക്കാട്ട് മന വല്ലഭൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.