കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിന്റെ17ാം ശ്രാദ്ധാചരണം 13 മുതൽ 21 വരെ നടക്കും. 13 മുതൽ 20 വരെ

എല്ലാ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാനയും 6.45ന് പ്രത്യേക പ്രാർത്ഥനയും നടക്കും.13 ന് ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന. അനുസ്മരണ ദിനമായ 21ന് വൈകുന്നേരം 4 ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ മെത്രാൻ മാർ മാത്യു അറക്കൽ കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവാലയത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് 6 ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും.