ഇടുക്കി: കേരള കാർഷിക സർവകലാശാല പുതിയ അദ്ധ്യയന വർഷത്തേക്ക് ബി.എസ്സി. (ഓണേഴ്‌സ്)അഗ്രികൾച്ചർ കോഴ്‌സിന് ഒരു സീറ്റിലേക്ക് കാർഷിക മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച് സംസ്ഥാനതലത്തിൽ അവാർഡ് കരസ്ഥമാക്കിയ കർഷക പ്രതിഭയായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും കേരള കാർഷിക സർവകലാശാലയുടെ www.admissions.kau.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബർ 28