
നാടുകാണി: ഇടുക്കി വനിതാ പോപൊലിസ്, ടാസ്‌ക് കോളജ് വനിതാ സെല്ല് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളജിൽ സ്ത്രീകളുടെ സ്വയം പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ രാജേഷ് കെ. അദ്ധ്യക്ഷത വഹിച്ചു. കുളമാവ് എസ്.എച്ച്.ഒ നസീർ കെ.ഐ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ ബിന്ദു ടി.ജി, എസ് .സി.പി.ഒമാരായ സോഫിയ കെ.എസ്, ബിന്ദുമോൾ ടി.ജി, സി.പി.ഒ ജിഷാമോൾ എന്നിവർ ക്ലാസെടുത്തു. അദ്ധ്യാപിക ഡിറ്റി ബേബി ആശംസ നേർന്നു. അദ്ധ്യാപിക അർച്ചന കെ.എസ് സ്വാഗതവും വിദ്യാർത്ഥിനി സ്വാതി ലക്ഷ്മി കെ.എസ് നന്ദിയും പറഞ്ഞു.