വണ്ടിപ്പെരിയാർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റിന്റെയും കാമരാജ് നാടാർ ഫൗണ്ടേഷൻ തേനി നട്ടാത്തി നാടാർ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 13ന് വണ്ടിപ്പെരിയാറിൽ ഫെർട്ടിലിറ്റി ടെസ്റ്റിംഗ് ക്യാമ്പ് നടത്തും.വർഷങ്ങളായി കുട്ടികൾ ഉണ്ടാകാത്ത വരെ പരിശോധിച്ച് തുടർ ചികിത്സ നൽകും. രാവിലെ 8ന് വണ്ടിപ്പെരിയാർ സെൻട്രൽ അബോഡ് ഹാളിൽ നടക്കുന്ന സൗജന്യ പരിശോധനാ ക്യാമ്പ് വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെവിവിഇഎസ് യൂണിറ്റ്പ്രസിഡന്റ് അൻപുരാജ് , കെവിവിഇഎസ് ജില്ലാജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ , നട്ടാത്തി നാടാർ ഹോസ്പിറ്റൽ സെക്രട്ടറി, പി. കമലക്കണ്ണൻ , അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി.എം. നൗഷാദ് ,വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ , കാമരാജ് നാടാർ ഫൗണ്ടേഷൻ പ്രസിഡന്റ് എം. ആന്റണി , വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ ഫിലിപ്പ് സാം ,പഞ്ചായത്തംഗം ബി. ജോർജ് ,കെവിവിഇഎസ് യൂണിറ്റ് കമ്മിറ്റി ട്രഷറർ എസ്. ഉമ്മർ ഫാറൂക്ക് തുടങ്ങിയവർ പങ്കെടുക്കും. ബുക്കിംഗ് ഫോൺ. 8925801358