കുമളി:ശബരിമല മണ്ഡല കാല തീർഥാടനം തുടങ്ങുന്നതിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വണ്ടിപ്പെരിയാർ വള്ളക്കടവ് വനശ്രീ ഓഡിറ്റോറിയത്തിൽ ചേർന്നു.
ശബരിമലമണ്ഡകാലമഹോത്സവത്തോടനുബന്ധിച്ച് തീർഥാടനം ആരംഭിക്കാനിരിക്കെ വണ്ടിപ്പെരിയാർ സത്രം കാനനപാത വഴിയും മറ്റും അയ്യപ്പ ഭക്തരുടെ തീഥാടനയാത്രയുടെ സുരക്ഷാകൃമീകരണങ്ങൾ ഒരുക്കുന്നതിനായുള്ള വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെയും യോഗമാണ് ജില്ലാ കലക്ടർ ഷീബാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്നത്.
വണ്ടിപ്പെരിയാർ സത്രം കാനനപാത കുമളി , പീരുമേട് ,പെരുവന്താനം തുടങ്ങിയ പ്രദേശങ്ങ ളിലുടെ അയ്യപ്പ ഭക്തർക്ക് കടന്നുപോവുന്നതിനുള്ള സുരക്ഷയും ദേശീയപാതയിലെ ട്രാഫിക് സംവിധാനങ്ങളും ഇടത്താവളങ്ങളും ഒരുക്കുക പ്രാഥമികാവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ കലക്ടർ യോഗത്തിൽ അറിയിച്ചു.ദേശീയപാതയിൽ കുട്ടിക്കാനം മുതൽ പെരുവന്താനം വരെയുള്ള ഭാഗങ്ങളിലെ 13 സ്ഥലങ്ങളിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും ഇതിൽ 5 സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തികരിക്കാൻ സാധിക്കാത്തതിനാൽ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഷകളിൽ സ്ഥാപിക്കുമെന്നും കലക്ടർ യോഗത്തിൽ അറിയിച്ചു. കൂടാതെ ദേശീയ പാതയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും . കേടുപാടുകൾ സംഭവിച്ച് ദേശീയപാതയോരങ്ങിൽ കിടക്കുന്ന വാഹനങ്ങൾ മാറ്റുന്നതിനും കലക്ടർ അതാത് പഞ്ചായത്തുകൾക്ക് നിർദേശം നൽകി.ഒപ്പം വണ്ടി പെരിയാർ പാലത്തിലെ അനധികൃത പാർക്കിംഗ് നിരോധിച്ചു കൊണ്ട് ബോർഡ് സ്ഥാപിക്കുവാനും നിർദേശിച്ചു. ഇത്തവണ അയ്യപ്പ ഭക്തർക്കായി വണ്ടിപ്പെരിയാർ സത്രം കാനനപാത തുറന്ന് നൽകുന്നതിനാൽ ഇവിടെയും ആവശ്യമായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും അയ്യപ്പഭക്തർക്കായി ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ ഏർപ്പെടുത്തുവാനും യോഗത്തിൽ നിർദേശിച്ചു. സബ്കലക്ടർ അരുൺ നായർ , പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഹരികൃഷ്ണൻ വള്ളക്കടവ് റേഞ്ച് ഓഫീസർ ജ്യോതിഷ് എന്നിവരും , ദേശീയ പാത, വാട്ടർ അതോരിറ്റി , പൊതുമരാമത്ത് , കെ എസ് ഇ ബി , ഫോറസ്റ്റ് , പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ. വിവിധ ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.