തൊടുപുഴ : കാഡ്‌സിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽ കെ ജി എൽ പി,യു പി,ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 10 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ചിത്രരചന, മിഠായി പെറുക്കൽ പ്രസംഗം ഉപന്യാസം, ക്വിസ് ബോൾ ത്രോ ബോൾ ക്യാച്ചിങ് ,ഫ്‌ളാഷ് മൊബ് ,ചെസ്സ്,ക്യാരംസ് എന്നിവയാണ് മത്സര ഇനങ്ങൾ.ഓരോ ഇനത്തിലും ഒരു സ്‌കൂളിൽ നിന്ന് 2 കുട്ടികൾക്ക് വീതം പങ്കെടുക്കാം.രജിസ്‌ട്രേഷൻ ഫീസ് ഇല്ല.നവംബർ 14 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മത്സരങ്ങൾ നടക്കും.വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളുകൾ നവംബർ12നു മുൻപായി 9645080436 നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്‌തോ mail@kadspcl.com എന്ന ഐഡിയിലേക്ക് മെയിൽ അയച്ചോ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ ജോസഫ് ജോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9645080436 നമ്പറിൽ ബന്ധപ്പെടുക .