തൊടുപുഴ: ദളിത് ഐക്യസമിതിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് തൊടുപുഴ മണക്കാട് ജംഗ്ഷനിൽ എസ്.ബി.ഐ.ക്ക് സമീപം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിൻഷു ഓഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എൻ. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന
സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സജി പാമ്പാടി, എസ്.യു.സി.ഐ. നേതാവ് എൻ വിനോദ് കുമാർ, ദളിത് ഐക്യസമിതി നേതാക്കളായ പി.ഐ. ജോണി, കെ.വി. രഘുവരൻ, ബെന്നി സാമുവൽ, പി.ഐ.അപ്പു, കെ.കെ. കുഞ്ഞപ്പൻ, സി.ബി. രമണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനിൽ കുട്ടനാൽ സ്വാഗതവും ബിനു പീറ്റർ നന്ദിയും പറഞ്ഞു.