തൊടുപുഴ: തൊടുപുഴ -ആനക്കയം റൂട്ടിൽ തെക്കും ഭാഗം മുതൽ അഞ്ചിരി വരെ ടൈൽ വർക്കുകൾ ആരംഭിക്കുന്നതിനാൽ
23 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. തൊടുപുഴയിൽ നിന്നും ആനക്കയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തെക്കുംഭാഗത്തു നിന്നും ഇഞ്ചിയാനി വഴി ആനക്കയത്തിന് പോകേണ്ടതും ആനക്കയത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇഞ്ചിയാനി വഴി തെക്കുംഭാഗത്ത് വന്ന് തൊടുപുഴയിൽ എത്തിച്ചേരേണ്ടതാണെന്ന് പൊതുമരാമത്ത് അസി. എഞ്ചിനിയർ അറിയിച്ചു.