മുട്ടം: ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട കർഷകർക്ക് കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു.10 സെന്റ് മുതൽ 2 ഏക്കർ വരെ സ്വന്തമായി കൃഷി ഭൂമിയുളളവർക്കും പുതിയതായി കൃഷി ചെയ്യാൻ താൽപര്യമുളലവർക്കും അപേക്ഷ നൽകാവുന്നതാണ്.നിലവിലുളള കൃഷി/കൃഷി അനുബന്ധ പ്രവർത്തികൾ മെച്ചപ്പെടുത്തുന്നതിനും,​കൂടാതെ പുതിയതായി മൂന്നിലധികം ഘടകങ്ങൾ (പോഷകത്തോട്ടം,​പച്ചക്കറി കൃഷി,​മത്സ്യ കൃഷി,​ആട് വളർത്തൽ,​പശുവളർത്തൽ )​ തങ്ങളുടെ കൃഷിയിടത്തിൽ ആരംഭിക്കാൻ താൽപര്യമുളള കർഷകർക്ക് മുൻഗണന നൽകുന്നതാണ്.അപേക്ഷകൾ മുട്ടം കൃഷിഭവനിൽ ലഭ്യമാണ്.അപേക്ഷയോടൊപ്പം 2022-23 വർഷത്തെ കരമടച്ച രസീതിന്റെ പകർപ്പ്,​ആധാറിന്റെ പകർപ്പ് എന്നിവ നൽകണം.അവസാന തിയതി നവംബർ 14.