കുമളി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്ദ്ധ്യാപക സംഗമം നടന്നു.96-97 ബാച്ചാണ് ഒത്തുകൂടിയത്. അദ്ധ്യാപകനായ വി.ജെ.ജോൺ സംഗമം ഉദ്ഘാടനം ചെയ്തു. ഒരുവട്ടം കൂടി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.കുമളി പഞ്ചായത്തംഗം വിനോദ് ഗോപി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് മല്ലിക മുഖ്യപ്രഭാഷണം നടത്തി. കെ ജെ യാസിൻ ,അബു, താഹിർ, ലേയ ലിയോ എന്നിവരെ യോഗത്തിൽ ആദരിച്ചു. ജസീല ഷംസു, നവാസ്.പി എസ്, കെ.ജെ.യാസിൻ എന്നിവർ സംസാരിച്ചു.