കുമളി: യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ തെരുവ് വിചാരണ നടത്തി.വിലക്കയറ്റം , ആഭ്യന്തര വകുപ്പിന്റെ തകർച്ച,പിൻവാതിൽ നിയമനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് വിചാരണ നടത്തിയത്. സംസ്ഥാന സെക്രട്ടറി പി.ജെ.ജോമോൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം റോബിൻ കാരക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.