തൊടുപുഴ: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികകളുടെ പ്രകാശനം തൊടുപുഴ തഹസിൽദാർ ശ്രീ അനിൽകുമാർ എം നിർവഹിച്ചു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ 98,99 ബൂത്തുകൾ ആയി പ്രവർത്തിക്കുന്ന ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.അനിൽകുമാർ എം കരട് വോട്ടർ പട്ടികകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറി . പൊതുജനങ്ങൾക്ക് കരട് വോട്ടർ പട്ടികയെ പറ്റിയുള്ള ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ഡിസംബർ 8വരെ സമയമുണ്ടെന്നും, തുടർന്ന് പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ഭരതൻ കെ എസ്, കൗൺസിലർ ജയലക്ഷ്മി ഗോപൻ, ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് നോഡൽ ഓഫീസർ സജി ജോസഫ്, ഇ.എൽ.സി സ്റ്റുഡന്റ് കോഡിനേറ്റർ വിഷ്ണു അഭിലാഷ്, താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ നിന്നും ടി എസ് ഹരി,ആർ ബിജുമോൻ, ഫാത്തിമ ടി എ , ബീമ കെ കെ, അജിത്ത് ശങ്കർ മുഹമ്മദ് നിസാർ എന്നിവരും,ബൂത്ത് ലെവൽ ഓഫീസർമാരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും, പൊതുജനങ്ങളും, വിദ്യാർത്ഥികളും പങ്കെടുത്തു.വോട്ടർ പട്ടികകൾ എല്ലാ താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, എല്ലാ പഞ്ചായത്ത് ഓഫീസുകളിലും, പരിശോധനക്കായി ലഭ്യമാകുമെന്ന് തഹസീൽദാർ അറിയിച്ചു.