ആലക്കോട് : ഇൻഫന്റ് ജീസസ് എൽ പി സ്‌കൂളിൽ മാറിയ കാലഘട്ടത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൊടുപുഴ എസ് ഐ എ .ആർ കൃഷ്ണൻ നായർ ക്ലാസ് നയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണത്തെ സംബന്ധിച്ച് പൊതു ചർച്ച സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ ഫാ.ജോസഫ് അത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് , അദ്ധ്യാപകരായ ചാൾസ് മാത്യു , ടോണി ടോമി, സുമി റോയി, പിറ്റിഎ പ്രസിഡന്റ് ബിൻസൺ മാത്യു, എം.പി റ്റി എ പ്രസിഡന്റ് റാണി പ്രവീൺ എന്നിവർ പ്രസംഗിച്ചു