
അടിമാലി: ഉദ്യോഗാർത്ഥികളെയും സ്വകാര്യ ഉദ്യോഗദായകരെയും സംഘടിപ്പിച്ചു കൊണ്ട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അടിമാലി കാർമ്മൽഗിരി കോളേജിന്റെ സഹകരണത്തോടെ നവംബർ 26 ന് അടിമാലി കാർമൽഗിരി കോളേജിൽ നിയുക്തി 2022 തൊഴിൽമേള സംഘടിപ്പിക്കും. സെയിൽസ്, മാർക്കറ്റിംഗ്, ബാങ്കിംഗ്, ആരോഗ്യം (സ്റ്റാഫ് നേഴ്‌സ്, ഫാർമസിസ്റ്റ്), ടൂറിസം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ 25 ഓളം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ 1000 ൽ പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ. 04868 272262, 04864 224114, 9496269265, 9745423722