തൊടുപുഴ: കേരള ഷോപ്‌സ് ആന്റ് കൊമഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്നവർക്കാണ് അവസരം. അപേക്ഷ ഫാറം ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും. അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം തൊടുപുഴ പുളിമൂട്ടിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 30 വരെ സ്വീകരിക്കും. അപേക്ഷ ഫാറങ്ങൾക്കും വിശദവിവരങ്ങൾക്കും peedika.kerala.gov.in. ഫോൺ: 04862229474, 8281120739.