
അടിമാലി: വിനോദ സഞ്ചാരികളുമായി വന്ന കാർ തലകീഴായി മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാരിൽ ആർക്കും പരിക്കില്ല. എറണാകുളത്ത് നിന്ന് മൂന്നാറിന് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പള്ളിവാസൽ മൂലക്കടയിൽ നിന്ന് റിസോർട്ടിലേക്കുള്ള കുത്തനെ ഇറക്കമുള്ള റോഡിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവർ ബുക്ക് ചെയ്തിരുന്ന റിസോർട്ടിന്റെ ഏതാനും മീറ്ററുകൾ അകലെയായിരുന്നു അപകടം. കൈകളിൽ മുറിവേറ്റ ഡ്രൈവറെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.