ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി അദാലത്ത് നടത്തും. നവംബർ 29 ന് മൂന്നാർ പഞ്ചായത്ത് ഹാൾ, ഡിസംബർ 1 ന് കുമളി വൈ.എം.സി.എ ഹാൾ എന്നിവിടങ്ങളിൽ വെച്ചാണ് അദാലത്ത്. കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി ഐ.എ.എസ്(റിട്ട.), മെമ്പർമാരായ എസ്. അജയകുമാർ എക്‌സ് എം.പി, അഡ്വ. സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകും. പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും.