കോടിക്കുളം : തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ റബ്ബർ വില 250 രൂപയാക്കും എന്ന പ്രഖ്യാപനം നടത്തിയ എൽ ഡി എഫ് സർക്കാർ ഇപ്പോൾ വിപണി വിലയിൽ 150 രൂപയായി താഴ്ന്നിട്ടും ഇടപെടാതെ മാറി നിൽക്കുന്ന നടപടി അപലപനീയമാണെന്ന് കേരളാ കോൺഗ്രസ് കോടിക്കുളം മണ്ഡലം കമ്മറ്റി ആരോപിച്ചു. റിട്ടേണിംഗ് ഓഫീസർ എം.ടി ജോണി മുണ്ടയ്ക്കാമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റായി ജോസ് വടക്കേക്കരയേയും, വൈസ് പ്രസിഡന്റുമാരായി കെ പി ജോസഫ്, ജോസ് മാഞ്ചേരി. സെക്രട്ടറിയായി മനോജ് ജോസഫ് ഊരക്കാട്ട്, ട്രഷററായി ജോർജ് ജോസഫ് പൂന്നോലിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ പ്രൊഫ. എം ജെ ജേക്കബ്, സോണി ചാലയ്ക്കൻ, സാജു കളമ്പുകാട്ട്, ഡാനിമോൾ വർഗ്ഗീസ്, ജോസ് വട്ടക്കുന്നേൽ, ജോമി കാപ്പിൽ, വി.കെ. രവി എന്നിവർ പ്രസംഗിച്ചു.