jaihind

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈതന്യപുരുഷ സ്വാശ്രയ സംഘത്തിന്റെ പന്ത്രണ്ടാമത് വാർഷികം " ചൈതന്യോത്സവം " ക്വിസ് ,കഥ പറയൽ മത്സരം വടംവലി, കുടുംബസംഗമം, സമാപന സമ്മേളനം, കൊല്ലം അയനം നാടകവേദിയുടെ നാടകം തുടങ്ങിയ പരിപാടികളോടെ ഡിസംബർ 11 സമാപിക്കും. ലൈബ്രറി ഹാളിൽ സംഘം പ്രസിഡൻ്റ് വിനോദ് പുഷ്പാംഗതന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.പി.കാസിൻ, പി.ആർ.ബിനോയ്, കെ.പി.സുനിൽ, പി.എൻ.മനോഹരൻ, .ക്രിസ്‌റ്റോ ജോർജ്ജ്, സി.എ.മജീദ്, എം.എസ്.സണ്ണി, ബിജു കെ.റ്റി എന്നിവർ പ്രസംഗിച്ചു 51 അംഗ സ്വാഗത സംഘവും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു. അഖിൽ. എസ് സ്വാഗതവും പി. എം.ചാക്കോ നന്ദിയും പറഞ്ഞു.