ഇടുക്കി: കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കെ.പി.സി.സി. അംഗം എ.പി. ഉസ്മാൻ . പൊതു മാർക്കറ്റിൽ അരിവില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും ഉസ്മാൻ ആവശ്യപ്പെട്ടു . മരിയാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി നാരകക്കാനത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ അഡ്വ: സേനാപതി വേണു,എം. റ്റി.തോമസ്, അഡ്വ: അനീഷ് ജോർജ് , അപ്പച്ചൻ വേങ്ങയ്ക്കൽ, എസ്. ശ്രീലാൽ, ലിജോ കുഴിഞ്ഞാലിക്കുന്നേൽ, ബെന്നി മുണ്ടപ്പള്ളി : സണ്ണി കല്ലക്കാവുങ്കൽ, സാബുവെങ്കിട്ടയ്ക്കൽ, റെജിചിറ്റാട്ട്, അനീഷ് തുണ്ടിയിൽ, അപ്പച്ചൻ മ്രാലയിൽ , ജെയിംസ് അമ്പഴം, ബാബു പാറപ്പനാൽ, ജെയ്‌സൺ തകരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.