കട്ടപ്പന :ഡബിൾ കട്ടിംഗ് നാരു പാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ശ്രീമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. 16ന് സമാപിക്കും. യജ്ഞാചാര്യൻ പുലിമുഖം ജഗന്നാഥ ശർമ്മ, ക്ഷേത്രം തന്ത്രി സരേഷ് ശ്രീധരൻ തന്ത്രി, മേൽശാന്തി അമൽ മഹാദേവൻ ,മാറനാട് അഭിലാഷ്, തേവന്നൂർ ശ്രീകുമാർ, ഹരീഷ് ശാസ്താംകോട്ട, നന്ദകുമാർ വലിയകുളങ്ങര, എന്നിവർ കാർമ്മികത്വം വഹിച്ചു.. എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്ത് ഉത്ഘാടനം ചെയ്തു. സരേഷ് ശ്രീധരൻതന്ത്രി പ്രഭാഷണം നടത്തി. ഇന്ന് നിത്യ പൂജ, ഭാഗവത പാരായണം, വരാഹാവതാരം, ദീപാരാധന. തുടർന്നുള്ള ദിവസങ്ങളിൽ നരസിംഹാവതാരം, ഉണ്ണിയൂട്ട്, ഗോവിന്ദ പട്ടാഭിഷേകം, നവഗ്രഹ പൂജ, രുഗ്മിണീ സ്വയംവരം ഘോഷയാത്ര തുടങ്ങിയവ നടത്തും.