
രാജാക്കാട് :മെഡിക്കൽ പ്രവേശനം നേടിയ എൻ.ആർ സിറ്റി എസ്.എൻ വി ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എം.ബി ബി എസ് യോഗ്യത നേടി ഭോപ്പാൽ എയിംസിൽ പ്രവേശനം നേടിയ ഗയാ ഷാജി,ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ജീവാ ജോയി,പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ അശ്വതി ടി.അനിൽ എന്നിവർക്കും. തിരുവനന്തപുരം ഐസറിൽ(ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസേർച്ച്) നേടിയ കിരൺ തോമസ് എന്നിവർക്കുമാണ് സ്വീകരണം നൽകിയത്.സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഒ.എസ് റെജി സ്വാഗതം പറഞ്ഞു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി ഉഷാകുമാരി,പി.ടി.എ പ്രസിഡന്റ് കെ.ടി ഐബി,ഹെഡ്മാസ്റ്റർ കെ.ആർ ശ്രീനി, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് എൻ.സുധ, സ്റ്റാഫ് സെക്രട്ടറി പി.എസ് ജിനു എന്നിവർ പ്രസംഗിച്ചു.