
തൊടുപുഴ: പെരുമ്പിള്ളിച്ചിറ അൽഅസ്ഹർ പബ്ലിക് സ്‌കൂളിൽ ഒളിമ്പിക്‌സിൽ രണ്ടുതവണ സ്വർണ്ണം നേടിയ കാനഡ വനിതാ ഹോക്കിടീമിന്റെ പരിശീലനകനും ആരോഗ്യമേഖലയിലെ പ്രമുഖ സംരംഭ സ്ഥാപനമായ ആർഇ പെർഫോമൻസിന്റെ സ്ഥാപകനുമായ കാലിൻ മാക്ഗിബ്ബൺ സന്ദർശനം നടത്തി. പൊതുസമ്മേളനത്തിൽ അൽഅസ്ഹർഗ്രൂപ്പ് ഓഫ്ഇൻസ്റ്റിറ്റിറ്റൂഷൻസ് ചെയർമാൻ ഹാജി കെഎംമൂസ അദ്ധ്യക്ഷതവഹിച്ചു. സ്‌കൂൾപ്രിൻസിപ്പൽ നൗഷാദ് കാസിംസ്വാഗതംപറഞ്ഞു. തുടർന്ന് സംസാരിച്ചകാലിൻ മാക്ഗിബ്ബൺ കായിക പരിശീലനത്തിലൂടെ പുതിയൊരു തലമുറയെവാർത്തെടുക്കാനുള്ള യത്‌നത്തിൽഎല്ലാവരും പങ്കുചേരണമെന്ന് അഭ്യർത്ഥിച്ചു. കായിക പരിശീലനത്തിലൂടെ ലഭിക്കുന്നഊർജ്ജവുംശക്തിയും പഠനനിലവാരത്തിന്റെ ഉയർച്ചക്കുംമികവിനുംകാരണമാകുമെന്നുംഅദ്ദേഹംപറഞ്ഞു. സ്‌കൂൾവൈസ് പ്രിൻസിപ്പൽ അരുൺഗോപാൽ നന്ദി പറഞ്ഞു.