manik

വണ്ടിപ്പെരിയാർ: രണ്ടര ലക്ഷം രൂപ വില വരുന്ന ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി മാണിക് സുമനാണ് (23) പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനാണ് വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിയായ വർഗീസിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണം പോയത്. തുടർന്ന് ഇയാൾ വണ്ടിപ്പെരിയാർ പൊലീസിന് പരാതി നൽകി. പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ ചൈന്നെ രാജമംഗലം പൊലീസ് വാഹന പരിശോധനയ്ക്കിടെ ബൈക്ക് പിടികൂടുകയായിരുന്നു. തുടർന്ന് വിവരം പീരുമേട് ഡിവൈ.എസ്.പിയ്ക്ക് കൈമാറി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ സാം ഫിലിപ്പിന്റെ നേതൃത്വത്തിൽ ചെന്നെയിലെത്തി കാണാതായ ബൈക്ക് തിരിച്ചറിയുകയും പ്രതിയെയും ബൈക്കും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ഇയാൾക്കെതിെര 2022ൽ കമ്പം നോർത്ത് പൊലീസ് സ്റ്റേഷനിൽ വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചതിനും കഞ്ചാവ് കടത്തിയതിന് വണ്ടിപ്പെരിയാർ എക്‌സൈസിലും കേസുകളെടുത്തിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.