മൂലമറ്റം: ജില്ല സിവിൽ സർവീസ് കായികമേള അറക്കുളം സെന്റ് ജോസഫ് കോളേജിൽ ആരംഭിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ കായികമേള ഉദ്ഘാടനം ചെയ്തു.
16 കായിക ഇനങ്ങളിലായി 270ൽ പരം സർക്കാർ ജീവനക്കാർ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ ഇടം നേടുകയും ഭിന്നശേഷി വിഭാഗത്തിൽ ഏഷ്യൻ ഫുട്‌ബോൾ കോച്ചും ഗ്രാൻഡ് മാസ്റ്ററുമായ കഞ്ഞിക്കുഴി സ്വദേശി പി.ഡി. പ്രമോദ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ആസ്‌കോ ബാങ്ക് ചെയർമാൻ ടോമി വാളിക്കുളം പ്രസംഗിച്ചു. .സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ. എൽ. ജോസഫ് സ്വാഗതവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഇൻ ചാർജ് മരിയ ജോസ് നന്ദിയും പറഞ്ഞു.