
തൊടുപുഴ: തപാൽമേഖലയിലെ സ്വകാര്യ വൽക്കരണം ഉപേക്ഷിക്കണമെന്ന് ഫെഡറേഷൻ ഓഫ് നാഷണൽപോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) സംസ്ഥാന ചെയർമാൻ ഡീൻ കുര്യാക്കോസ് എം.പി.കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എഫ്.എൻ പി 'ഒ' ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംസംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ, ഇ.ഡി.യൂണിയൻ അഖിലേന്ത്യാ ജന.സെക്രട്ടറി പി.യു.മുരളീധരൻ, പി.ഫോർ സംസ്ഥാന സെക്രട്ടറി കെ. മഹേഷ് എന്നിവർ പ്രസംഗിച്ചു. നിക്‌സൺജോൺ (പി. ത്രി.യൂണിയൻ പ്രസിഡന്റ്),ജോർജ്ജുകുട്ടിജോസ് (സെക്രട്ടറി),തോമസ്‌ജോർജ് (പി.ഫോർ .യൂണിയൻ പ്രസിഡന്റ്), എൽദോസ് വർഗ്ഗീസ് (സെക്രട്ടറി), കെ.എസ്.മോഹനൻ (എൻ.യു.ജി.ഡി.എസ് ' പ്രസിഡന്റ്), ബിമൽ ബിനോയ് (സെക്രട്ടറി) എന്നിവരെ ജില്ല ഭാരവാഹികളായി തിരഞ്ഞെടുത്തു.