ngo
കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പൈനാവ്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്. നായർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ജെ. ബിജോയ് (തൊടുപുഴ ഈസ്റ്റ്), എ.എസ്. ആശ (തൊടുപുഴ വെസ്റ്റ്), ബാബു ജോൺ (ഇടുക്കി), ഷീബ ഗോപി (കട്ടപ്പന), എം. മിബി (ഉടുമ്പഞ്ചോല), കെ. വിജയമ്മ (ദേവികുളം), എ.സി. ബിന്ദു (അടിമാലി),​ എം.ടി. സീമോൾ (പീരുമേട്), സതീഷ് കുമാർ (കുമളി) എന്നിവർ ഏരിയകളിൽ നിന്ന് ചർച്ചകളിൽ പങ്കെടുത്തു. ഉയർന്നുവന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. മഹേഷ് ജില്ലാ ട്രഷറർ പി.എ ജയകുമാർ എന്നിവർ പ്രസംഗിച്ചു.