പീരുമേട്: മാർ ബസേലിയോസ് എൻജിനിയറിങ് കോളേജിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ് വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള എൽ.ഇ.ഡി ബൾബ് വിതരണം ചെയ്യുകയെന്ന ഉദ്ദേശത്തോടെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് നിർമ്മിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, ഫാക്യൽട്ടി ചെയർപേഴ്‌സൺ ഇന്റർനൽ അഫേഴ്‌സ് പ്രൊഫ. എലിയാസ് ജാൻസൺ, ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. രശ്മി എൻ.സി., ഡോ. രാഹുൽ കൃഷ്ണൻ, പ്രൊഫ. മറിയ ജോസഫ്, ഗണേശൻ എം. എന്നിവർ പ്രസംഗിച്ചു.